Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Results

സ്‌കൂള്‍ ഫിറ്റ്‌നസ് പരിശോധനാഫലത്തില്‍ കൂട്ടത്തോല്‍വി

കോ​ട്ട​യം: അ​ഞ്ചു വ​കു​പ്പു​ത​ല പ​രി​ശോ​ധ​ന​ക​ൾക്കു ശേ​ഷം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഫി​റ്റ്ന​സ് കി​ട്ടാ​ത്ത സ്‌​കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​ന്ന​തി​ല്‍ അ​നി​ശ്ചി​ത​ത്വം.

സം​സ്ഥാ​ന​ത്താ​കെ​യു​ള്ള 15,369 സ്‌​കൂ​ളു​ക​ളും ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ക്കു​ന്ന​തി​നു മു​മ്പ് വ​നം, വൈ​ദ്യു​തി, ആ​രോ​ഗ്യം, ഗ​താ​ഗ​തം, ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി ഫി​റ്റ്‌​ന​സ് നേ​ട​ണ​മെ​ന്നാ​ണ് നി​ര്‍ദേ​ശം.

വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ക്ക് പാ​മ്പു​ക​ടി​യേ​റ്റ​തും കൊ​ല്ല​ത്ത് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ര്‍ഥി മ​രി​ച്ച​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷാ​പ​രി​ശോ​ധ​ന ക​ര്‍ക്ക​ശ​മാ​ക്കി​യ​ത്. കു​ടി​വെ​ള്ളം പ​രി​ശോ​ധ​ന​യി​ല്‍ ഇ ​കോ​ളി ബാ​ക് ടീ​രി​യ ക​ണ്ടെ​ത്തി​യ സ്‌​കൂ​ളു​ക​ള്‍ ഏ​റെ​യാ​ണ്. ബ​ല​ക്ഷ​യ​മു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ലും അ​ധ്യ​യ​നം അ​നു​വ​ദി​ക്കി​ല്ല.

ഇ​ത് കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ക എ​യ്ഡ​ഡ്, സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളെ​യാ​ണ്. ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ലു​ള്ള എ​ല്ലാ സ്‌​കൂ​ളു​ക​ളും ഒ​രു അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​ര്‍ക്ക് ത​നി​യെ പ​രി​ശോ​ധി​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത സ്‌​കൂ​ളു​ക​ള്‍ പ​ല​തു​ണ്ട്.

വ​ന​മേ​ഖ​ല​ക​ളി​ല്‍ വ​ന്യ​മൃ​ഗ സാ​ന്നി​ധ്യ​മോ ആ​ക്ര​മ​ണ​മോ ഉ​ണ്ടാ​കാ​തെ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ നി​ര്‍ദേ​ശ​മു​ണ്ട്. സ്‌​കൂ​ള്‍ പ​രി​സ​ര​ത്തെ വൈ​ദ്യു​തിലൈ​നു​ക​ള്‍, ട്രാ​ന്‍സ്‌​ഫോ​ർമ​റു​ക​ള്‍ എ​ന്നി​വ സു​ര​ക്ഷി​ത​മാ​ണെ​ന്ന് വൈ​ദ്യു​തി ബോ​ര്‍ഡ് ഉ​റ​പ്പാ​ക്ക​ണം. എ​ല്ലാ ക​ട​മ്പ​ക​ളും ക​ട​ന്ന് ഫി​റ്റ്‌​ന​സ് വാ​ങ്ങേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ക്കാ​ണ്. റി​ട്ട​യ​ര്‍മെ​ന്‍റ് ഒ​ഴി​വി​ല്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും പ്ര​ധാ​നാ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്ന​തും പ​രി​മി​തി​യാ​ണ്.

തീ​പി​ടി​ത്ത സാ​ധ്യ​ത​യി​ല്ലെ​ന്ന എ​ന്‍ഒ​സി ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യു വ​കു​പ്പ് ന​ല്‍ക​ണ​മെ​ങ്കി​ല്‍ നാ​ഷ​ണ​ല്‍ ബി​ല്‍ഡിം​ഗ് കോ​ഡ് 2016 പ​ട്ടി​ക ഏ​ഴി​ലെ നി​ര്‍ദേ​ശം പാ​ലി​ച്ചി​രി​ക്ക​ണം. പ​ഴ​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ ഫ​യ​ര്‍ എ​ഞ്ചി​നു ചു​റ്റും എ​ത്തി​പ്പെ​ടാ​വു​ന്ന സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍മി​ച്ച​വ​യ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തീ ​കെ​ടു​ത്താ​നു​ള്ള ഉ​പ​ക​ര​ണം സ്‌​കൂ​ളി​ലു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ച്ച് ക​ത്ത് ന​ല്‍കാ​നേ ക​ഴി​യു. സ്‌​കൂ​ളി​ലേ​ക്കും മു​റ്റ​ത്തേ​ക്കും മൈ​താ​ന​ത്തേ​ക്കും വീ​ഴാ​വു​ന്ന മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കേ​ണ്ട​തു​ണ്ട്.

വ​ന​മ​ഹോ​ത്സ​വ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ തൈ​ക​ള്‍ സ്‌​കൂ​ളി​ല്‍ ന​ട്ടു​വ​ള​ര്‍ത്തി​യ അ​ധി​കൃ​ത​ര്‍ക്ക് നി​ല​വി​ല്‍ മ​രം വെ​ട്ടി​മാ​റ്റാ​ന്‍ ഭാ​രി​ച്ച ചെ​ല​വാ​ണു​ള്ള​ത്.
സ്‌​കൂ​ള്‍ ബ​സു​ക​ളി​ലേ​ക്ക് അം​ഗീ​കൃ​ത കാ​മ​റ​ക​ള്‍ ല​ഭ്യ​മാ​കാ​ത്തതും അ​ധി​കൃ​ത​രെ വ​ല​യ്ക്കു​ന്നു. ഈ ​വ​ര്‍ഷം മു​ത​ലാ​ണ് കാ​മ​റ നി​ർബ​ന്ധ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​നി​യ​മം കൊ​ണ്ടു​വ​ന്നി​രു​ന്നെ​ങ്കി​ലും ക്യാ​മ​റ സ്ഥാ​പി​ക്കാ​ന്‍ ഓ​ഗ​സ്റ്റു​വ​രെ സ​മ​യം ന​ല്‍കി​യി​രു​ന്നു. പി​ന്നീ​ട് പ​രി​ശോ​ധ​ന ന​ട​ക്കാ​തെ വ​ന്ന​തി​നാ​ല്‍ ഏ​റെ സ്‌​കൂ​ളു​ക​ളും കാ​മ​റ സ്ഥാ​പി​ച്ചി​ല്ല. മു​ന്നി​ലും പി​ന്നി​ലും അ​ക​ത്തും കാ​മ​റ സ്ഥാ​പി​ക്കാ​നാ​ണ് നി​ര്‍ദേ​ശം. മൂ​ന്ന് കാ​മ​റ​ക​ള്‍ക്ക് പ​തി​നാ​റാ​യി​രം രൂ​പ ചെ​ല​വു​ണ്ട്.

സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളി​ലും ക്ലാ​സ് മു​റി​ക​ളി​ലും പാ​മ്പ് ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള മാ​ള​ങ്ങ​ളും സു​ഷി​ര​ങ്ങ​ളും അ​ട​യ്ക്ക​ണം. വി​റ​ക്, ക​ല്ല്, മ​റ്റ് നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ ക്ലാ​സ് മു​റി​ക​ള്‍ക്ക് സ​മീ​പം കൂ​ട്ടി​യി​ട​രു​ത്. സ്‌​കൂ​ളി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ​യെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ സ​ര്‍പ്പ ആ​പ്പ് ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യ​ണം. അം​ഗീ​കൃ​ത പാ​മ്പ് പി​ടി​ത്ത​ക്കാ​രു​ടെ ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ സ്‌​കൂ​ളി​ല്‍ എ​ഴു​തി​വ​യ്ക്ക​ണം. സു​ര​ക്ഷാ പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ടി​ല്‍ സ​ര്‍പ്പ വോ​ള​ന്‍റി​യ​റും സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റും ഒ​പ്പി​ട​ണം എ​ന്ന നി​ര്‍ദേ​ശ​വു​മു​ണ്ട്.

University News

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷാഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ് - യുജി 2014 - 2016 പ്രവേശനം) സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ് - ഫുള്‍ ടൈം ആൻഡ് പാര്‍ട്ട് ടൈം - 2016 സ്‌കീം - 2019 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

 രണ്ടാം സെമസ്റ്റര്‍ എംഎ വുമണ്‍ സ്റ്റഡീസ് (സിസിഎസ്എസ് - 2022, 2023 പ്രവേശനം) ഏപ്രില്‍ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എംകോം (സിസിഎസ്എസ് - 2024, 2025 പ്രവേശനം) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ലോ കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം (2021 മുതല്‍ 2024 വരെ പ്രവേശനം) ഡിസംബര്‍ 2025 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2024, സെപ്റ്റംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 18 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

നാല്, ആറ്, എട്ട് സെമസ്റ്റര്‍ - ബികോം എല്‍എല്‍ബി ഹോണേഴ്സ് മാര്‍ച്ച് 2025 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ജ്യോഗ്രഫി, ക്ലിനിക്കല്‍ സൈക്കോളജി, മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, എംഎ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബിസിനസ് ഇക്കണോമിക്‌സ്, എംകോം നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വര്‍ഷ ബിഎച്ച്എം ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി റഗുലര്‍ ഏപ്രില്‍ 2025, ബിഎച്ച്എം ഏപ്രില്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

 

National

ബി​ഹാ​റി​ലെ തി​രി​ച്ച​ടി: ലാ​ലു​വി​ന്‍റെ മ​ക​ള്‍ രോ​ഹി​ണി രാ​ഷ്ട്രീ​യം വി​ട്ടു

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ൾ രോ​ഹി​ണി ആ​ചാ​ര്യ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചു. കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു.

ഞാ​ൻ രാ​ഷ്ട്രീ​യം വി​ടു​ക​യാ​ണ്. കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ചെ​യ്യാ​നാ​ണ് സ​ഞ്ജ​യ് യാ​ദ​വും റ​മീ​സും എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ പ​ഴി​യും ഞാ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും രോ​ഹി​ണി എ​ക്സി​ൽ കു​റി​ച്ചു.

തേ​ജ​സ്വി യാ​ദ​വി​ന്‍റെ രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സ​ഞ്ജ​യ് യാ​ദ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യാ​ണ് രോ​ഹി​ണി പാ​ര്‍​ട്ടി വി​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ രോ​ഹി​ണി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്സ​ഭ​യി​ലെ തോ​ല്‍​വി ചൂ​ണ്ടി​ക്കാ​ട്ടി സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ര​ൺ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് രോ​ഹി​ണി മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ബി​ജെ​പി​യു​ടെ രാ​ജീ​വ് പ്ര​താ​പ് റൂ​ഡി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ ലാ​ലു​വി​ന്‍റെ മ​ക​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ൻ​ശ​ക്കി ജ​ന​താ​ദ​ൾ എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​റ​ങ്ങി.

എ​ന്നാ​ൽ പ​രാ​ജ​യ​മാ​യി​രു​ന്ന ഫ​ലം. രാ​ഘോ​പു​രി​ൽ സ​ഹോ​ദ​ര​ൻ തേ​ജ​സ്വി​ക്കെ​തി​രെ​യും തേ​ജ് പ്ര​താ​പ് സ്ഥാ​നാ​ർ​ഥി​യെ നി​റു​ത്തി​യി​രു​ന്നു.

 

National

ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യം ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ: കെ.​സി.​വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വി​ശ്വ​സ​നീ​യ​മാ​ണ്.

ബി​ഹാ​റി​ലെ ജ​ന​ത​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​ലെ മ​റ്റു​ക​ക്ഷി​ക​ൾ​ക്കും ഇ​ത് വി​ശ്വ​സി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ​രി​ച്ച​തി​ൽ 90 ശ​ത​മാ​നം സീ​റ്റി​ലും ജ​യി​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്. അ​ത്ത​ര​ത്തി​ൽ അ​പൂ​ർ​വ​മാ​യൊ​രു സാ​ഹ​ച​ര്യം ബി​ഹാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ബൂ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് ഡാ​റ്റ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും.

ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. ബി​ഹാ​റി​ൽ ജെ​ഡി​യു ക​ളം മാ​റി​യാ​ൽ പോ​ലും സ​ർ​ക്കാ​ർ വീ​ഴി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ് ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

National

പ​രാ​ജ​യ​ത്തി​ല്‍ ദുഃ​ഖ​മി​ല്ല; പോ​രാ​ട്ടം തു​ട​രും: തേ​ജ്വ​സി യാ​ദ​വ്

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ്വ​സി യാ​ദ​വ്. പൊ​തു​സേ​വ​നം എ​ന്ന​ത് അ​വ​സാ​ന​മി​ല്ലാ​ത്ത പ്ര​ക്രി​യ​യാ​ണ്, ഒ​ടു​ക്ക​മി​ല്ലാ​ത്ത യാ​ത്ര​യാ​ണ്. അ​തി​ൽ ഉ​യ​ർ​ച്ച താ​ഴ്‌​ച​ക​ൾ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല.

പ​രാ​ജ​യ​ത്തി​ൽ ദുഃ​ഖ​മി​ല്ല, വി​ജ​യ​ത്തി​ൽ അ​ഹ​ങ്കാ​ര​വു​മി​ല്ല. ആ​ർ​ജെ​ഡി പാ​വ​പ്പെ​ട്ട​വ​രു​ടെ പാ​ർ​ട്ടി​യാ​ണ്. അ​വ​ർ​ക്കു​വേ​ണ്ടി ശ​ബ്‌​ദ​മു​യ​ർ​ത്തു​ന്ന​ത് തു​ട​രു​മെ​ന്നും തേ​ജ്വ​സി വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വ​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ൽ കേ​വ​ലം 25 സീ​റ്റി​ലേ​ക്ക് ആ​ർ​ജെ​ഡി കൂ​പ്പു​കു​ത്തി​യി​രു​ന്നു.

2010ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​യി​രു​ന്നു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി​യു​ടേ​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി യാ​ദ​വി​നെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​സ​ഖ്യ​മാ​യ മ​ഹാ​ഗ​ഢ്‌​ബ​ന്ധ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

 

 

Kerala

ബി​ഹാ​ർ ന​ൽ​കു​ന്ന സ​ന്ദേ​ശം വ്യ​ക്തം; ഇ​നി കേ​ര​ള​ത്തി​ന്‍റെ ഊ​ഴം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ എ​ൻ​ഡി​എ നേ​ടി​യ വി​ജ​യം കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​യും എ​ൻ​ഡി​എ​യും മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് ബി​ഹാ​റി​ലെ വി​ജ​യം.

ഇ​നി കേ​ര​ള​ത്തി​ന്‍റെ ഊ​ഴ​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ബി​ഹാ​റി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന കു​തി​പ്പാ​ണ് എ​ൻ​ഡി​എ ന​ട​ത്തി​യ​ത്. നി​ല​വി​ൽ അ​വ​ർ 206 സീ​റ്റി​ൽ ലീ​ഡു ചെ​യ്യു​ക​യാ​ണ്.
മ​റു​ഭാ​ഗ​ത്ത് കോ​ൺ​ഗ്ര​സും ആ​ർ​ജെ​ഡി​യും ഉ​ൾ​പ്പെ​ടു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ലീ​ഡ് 30 സീ​റ്റി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങി.

സ​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ത് പോ​ലെ ആ​ർ​ജെ​ഡി മാ​ത്ര​മാ​ണ് സ്വാ​ധീ​നം അ​ൽ​പ​മെ​ങ്കി​ലും നി​ല​നി​ർ​ത്തി​യ​ത്. ആ​ർ​ജെ​ഡി ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​ത് 75 സീ​റ്റ്. ഇ​ത്ത​വ​ണ അ​ത് പ​കു​തി​യാ​യി. വോ​ട്ടു ചോ​രി​യെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്ര​ചാ​ര​ണം വി​ല​പ്പോ​യി​ല്ല.

National

ബി​ഹാ​ർ വി​ജ​യം; പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ബി​ജെ​പി​യും ജെ​ഡി​യു​വും മി​ന്നും പ്ര​ക​ട​നം തു​ട​രു​മ്പോ​ൾ എ​ൻ​ഡി​എ സ​ഖ്യം 203 സീ​റ്റി​ലാ​ണ് ലീ​ഡു ചെ​യ്യു​ന്ന​ത്.

പ്ര​തി​പ​ക്ഷ ഇ​ന്ത്യാ സ​ഖ്യം വെ​റും 33 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ൽ. പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് ഒ​രു ച​ല​ന​മു​ണ്ടാ​ക്കാ​നുമായില്ല. മോ​ദി നി​തീ​ഷ് ദ്വ​യ​ത്തി​ല്‍ ക​റ​ങ്ങി​തി​രി​ഞ്ഞ ബി​ഹാ​റി​ലെ പോ​രാ​ട്ട​ത്തെ ചെ​റു​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കും തേ​ജ​സ്വി യാ​ദ​വി​നും ക​ഴി​ഞ്ഞി​ല്ല.

രാ​ഘോ​പു​രി​ൽ തേ​ജ​സ്വി യാ​ദ​വ് നി​ല​വി​ൽ 4000ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​ണ്. കേ​ന്ദ്ര​ത്തി​ല്‍ ത​നി​ച്ച് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ല്‍ ബി​ഹാ​റി​ലെ ജ​യം ബി​ജെ​പി​ക്ക് അ​നി​വാ​ര്യ​മാ​യി​രു​ന്നു.

 

 

Kerala

തി​രി​ച്ച​ടി താ​ത്കാ​ലി​കം; അ​ന്തി​മ വി​ജ​യം കോ​ൺ​ഗ്ര​സി​ന്: സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ സ​ഖ്യം പ​രാ​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് ജി. ​വാ​ര്യ​ർ. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണ​ഘ​ട​ന​യും തു​ല്യ​ത​യും സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ താ​ത്കാ​ലി​ക തി​രി​ച്ച​ടി ഉ​ണ്ടാ​യി​രി​ക്കാം.

എ​ന്നാ​ൽ ല​ക്ഷ്യം കാ​ണു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സി​ന്‍റെ പോ​രാ​ട്ടം തു​ട​രും. അ​ന്തി​മ​വി​ജ​യം ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നും ഇ​ന്ത്യ​യ്ക്കു​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. വോ​ട്ടെ​ണ്ണ​ൽ നാ​ലു മ​ണി​ക്കൂ​ർ പി​ന്നി‌​ട്ട​പ്പോ​ൾ എ​ൻ​ഡി​എ 191 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 48 സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ 19 സീ​റ്റി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ അ​ഞ്ചു സീ​റ്റി​ലാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. ര​ഘോ​പു​രി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വ് പി​ന്നി​ലാ​ണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​തീ​ഷ് കു​മാ​റാ​ണ് ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്.

National

മ​ഹാ​ഗ​ഢ്‌​ബ​ന്ധ​ന് അ​ടി​പ​ത​റി; തേജസ്വിയുടെ സ്വപ്നം പൊലിഞ്ഞു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ന്ത്യാ സ​ഖ്യം. നി​തീ​ഷ് കു​മാ​റി​ന്‍റെ ഇ​രു​പ​തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ രാ​ഹു​ൽ ഗാ​ന്ധി​ക്കും തേ​ജ്വ​സി യാ​ദ​വി​നും തൊ​ട്ട​തെ​ല്ലാം പി​ഴ​യ്ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ബി​ഹാ​റി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

ത​ങ്ങ​ളു‌​ടെ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ ലീ​ഡു നി​ല​യി​ൽ ബ​ഹു​ദൂ​രം പി​ന്നി​ൽ പോ​കു​ന്ന​ത് നോ​ക്കി നി​ൽ​ക്കാ​നെ അ​വ​ർ​ക്ക് ക​ഴി​യു​ന്നു​ള്ളൂ. എ​സ്ഐ​ആ​ർ, വോ​ട്ട് മോ​ഷ​ണം, അ​ഴി​മ​തി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി മ​ഹാ​സ​ഖ്യം പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചെ​ങ്കി​ലും നി​തീ​ഷി​നും എ​ൻ​ഡി​എ​യ്ക്കും ത‌​ട‌​യി​ടാ​ൻ അ​തു പോ​രാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​നും ആ​ർ​ജെ​ഡി​ക്കും ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ സീ​റ്റു​പോ​ലും ഇ​ത്ത​വ​ണ നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​തി​പ​ക്ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ജം​ഗി​ള്‍ രാ​ജ് മ​ട​ങ്ങി​വ​രു​മെ​ന്ന് എ​ന്‍​ഡി​എ ആ​വ​ര്‍​ത്തി​ച്ചു. ലാ​ലു പ്ര​സാ​ദ് യാ​ദ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ആ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​ലം ഉ​ണ്ടാ​യി​രു​ന്നു.

ആ​ത് ആ​രും മ​റ​ക്ക​രു​തെ​ന്നും അ​മി​ത് ഷാ ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യാ സ​ഖ്യ​ത്തി​നു ക​ഴി​യാ​തെ പോ​യി. വ്യാ​ജ മ​ദ്യം നി​ർ​മി​ച്ച​തി​ന്‍റെ പേ​രി​ൽ ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത് പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നും ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ അ​വ​രെ മോ​ചി​പ്പി​ക്കു​മെ​ന്ന് തേ​ജ്വ​സി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യാ​ൽ സം​സ്ഥാ​ന​ത്ത് മ​ദ്യം ഒ​ഴു​കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ ഇ​ട​യി​ൽ ഉ​ണ്ടാ​വു​ക​യും അ​വ​ർ നി​തീ​ഷി​നെ പി​ന്തു​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു. തേ​ജ​സ്വി യാ​ദ​വി​ന്‍റെ​  ക​രു​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ്. യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലെ തേ​ജ​സ്വി​യു​ടെ സ്വീ​കാ​ര്യ​ത​യും മ​റ്റും വോ​ട്ടാ​യി മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല. ‌‌

മു​സ്‌​ലീം, യാ​ദ​വ വോ​ട്ടു​ബാ​ങ്കി​നെ ആ​ശ്ര​യി​ച്ചു​നി​ന്ന ആ​ര്‍​ജെ​ഡി​ക്ക് ഇ​ക്കാ​ല​ങ്ങ​ളി​ല്‍ അ​വ​രു​ടെ അ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​തും പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യി. സ​ഖ്യ​മാ​യി​രി​ക്കെ ത​ന്നെ പ​തി​ന​ഞ്ചോ​ളം സീ​റ്റി​ൽ ഇ​ന്ത്യാ​സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ന്ന​തും വി​ന​യാ​യി. ‌

മു​കേ​ഷ് സാ​ഹ്നി​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ച് നി​ഷാ​ദ് സ​മു​ദാ​യ​ത്തി​ന്‍റെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും വോ​ട്ട് ബാ​ങ്ക് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​ത് വോ​ട്ടാ​യി മാ​റി​യി​ല്ല. തു​ട​ക്ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ കോ​ൺ​ഗ്ര​സ് വി​സ​മ്മ​തി​ച്ച​തും സ​ഖ്യ​ത്തി​ൽ ക​ല്ലു​ക​ടി​യാ​യി.

ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി​യും ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എ​മ്മും ആ​ര്‍​ജെ​ഡി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും വോ​ട്ടു​ബാ​ങ്കി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തി. ഇ​ത് എ​ന്‍​ഡി​എ​യ്ക്ക് ഗു​ണ​ക​ര​മാ​യി മാ​റി.

 

 

Latest News

Corehub Up